സുസ്ഥിര വികസന റാങ്കിങ്ങിൽ എ ഗ്രേഡ്

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് [PAI 2.0 (2023-24)] അഥവാ സുസ്ഥിര വികസന സൂചിക പ്രകാരം കേരളത്തിലെ ആകെ 941 ഗ്രാമപഞ്ചായത്തുകളിൽ ദേശീയ തലത്തിൽ തന്നെ വലിയ മുന്നേറ്റം നടത്തിയ കേരളത്തിൽ നിന്നുള്ള പ്രധാനപ്പെട്ട 6 പഞ്ചായത്തുകളിൽ ഒന്നായി മാറി ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഉയർന്ന ഗ്രേഡായ 'എ ഗ്രേഡ്' സ്വന്തമാക്കി. ഡിജിറ്റൽ സാക്ഷരത, കുടിവെള്ള വിതരണം, സാമൂഹിക സുരക്ഷിതത്വം എന്നീ വിഭാഗങ്ങളിൽ നേട്ടം കൈവരിച്ച് മികച്ച സ്കോർ നേടി ഈ പട്ടികയിൽ ഇടംപിടിച്ചു.