ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹൗസ് കണക്ഷൻ

ജൽ ജീവൻ മിഷൻ വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹൗസ് കണക്ഷൻ നൽകിയ പഞ്ചായത്താണ് ഒളവണ്ണ.

ഒളവണ്ണയിൽ 14512 വീടുകളിൽ ഇതിനോടകം ശുദ്ധജലം എത്തിക്കുന്നതിന് സാധിച്ചു.

ജനകീയ സഹകരണത്തോടെ നടപ്പിലാക്കുന്ന നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായ 46 കുടിവെള്ള പദ്ധതികളിൽ ആയി 4032 കുടുംബങ്ങൾക്കും ശുദ്ധജലം എത്തിച്ചു നൽകാൻ സാധിച്ചു.

ജൽജീവൻ മിഷന്റെ പ്രവർത്തനത്തിനായി മാത്രം 3.86 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്