Kozhikode District
All Social Security and Welfare Fund pension beneficiaries whose pensions were sanctioned before 31 December 2025 must complete their life verification (mustering) through an Akshaya Centre on or before 31 October 2026.
പുതിയ ഒളവണ്ണ ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിടം നാടിന് സമർപ്പിച്ചു: ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്ത്

October 29, 2025

ഒളവണ്ണ, 2025 ഒക്ടോബർ 21: 

പുതിയ ഒളവണ്ണ ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിടം ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്രമായ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഡിസ്പെൻസറി കെട്ടിടം പൂർത്തിയാക്കിയത്.

ആരോഗ്യ സംരക്ഷണ രംഗത്ത് ഹോമിയോപ്പതി ചികിത്സാ രീതിയുടെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നത് പ്രാദേശിക ആരോഗ്യ സംവിധാനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ പുതിയ ഡിസ്പെൻസറി സഹായിക്കും. ആധുനിക സൗകര്യങ്ങളോട് കൂടിയ ഒ.പി. വിഭാഗം, മരുന്ന് വിതരണ കൗണ്ടർ, കാത്തിരിപ്പ് കേന്ദ്രം എന്നിവ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷ അഡ്വ..ശാരുതി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം ബഹു.എം.എൽ.എ അഡ്വ.പി.ടി.എ.റഹീം, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ ഡിസ്പെൻസറി കെട്ടിടം, പൊതുജനാരോഗ്യ സംവിധാനത്തിൽ ഒരു നിർണ്ണായക കാൽവെയ്പ്പായി കണക്കാക്കപ്പെടുന്നു.

പുതിയ ഒളവണ്ണ ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം നിർവ്വഹിച്ചു