വിനോദ സഞ്ചാര കേന്ദ്രങ്ങൾ
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് (MBGIPS) കേരളത്തിലെ ജൈവവൈവിധ്യത്തിന്റെ പ്രതിഫലനമാണ്. വിസ്തൃതമായ തണ്ണീർത്തടങ്ങളാൽ സമൃദ്ധമായ ഈ ഉദ്യാനം, ജലസസ്യങ്ങളുടെ ശേഖരണത്തിൽ ഇന്ത്യയിലെ മുൻനിര ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഒന്നാണ്. 40 ഏക്കറിലായി 10,000-ത്തിലധികം സസ്യ ഇനങ്ങളുള്ള ഇവിടെ ആദിമ സസ്യങ്ങൾ (പായലുകൾ, പന്നലുകൾ), തണലിഷ്ടപ്പെടുന്ന സസ്യങ്ങൾ, ഓർക്കിഡുകൾ, ഔഷധ സസ്യങ്ങൾ, ജലസസ്യങ്ങൾ എന്നിവയ്ക്കായി എട്ട് ഹരിതഗൃഹങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള ഈ സ്ഥാപനം നിരവധി ദുർലഭവും വിദേശീയവുമായ സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഏത് ദിവസവും രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാവുന്നതാണ്. | |
| |
![]() | ![]() |
![]() | ![]() |
| ഗൂഗിൾ മാപ്പ് ലൊക്കേഷൻ | |




