കാഴ്ചപ്പാടും ദൗത്യവും

കേരള സർക്കാർ • ഗ്രാമപഞ്ചായത്ത് • ISO 9001:2015

ഒളവണ്ണ ഗ്രാമ പഞ്ചായത്ത്

ജനകീയ പങ്കാളിത്തം, സുതാര്യ ഭരണനിർവഹണം, ഗുണനിലവാരമുള്ള സേവനങ്ങൾ, സുസ്ഥിര വികസനം എന്നിവയെ അടിസ്ഥാനമാക്കി മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനമായി മുന്നേറുന്ന ഒളവണ്ണ ഗ്രാമ പഞ്ചായത്തിലേക്ക് സ്വാഗതം.

 
Government Information

കാഴ്ചപ്പാടും ദൗത്യവും ഗുണമേന്മാ നയവും

ഐ.എസ്.ഒ. 9001:2015 ഗുണനിലവാര മാനേജ്മെന്റ് സംവിധാനത്തിന്റെ ആവശ്യകതകൾ പാലിച്ച് പൊതുജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവും ഉത്തരവാദിത്വപരവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന നയപ്രഖ്യാപനങ്ങൾ.

 

കാഴ്ചപ്പാട്

സുതാര്യവും സമയബന്ധിതവും ഗുണനിലവാരമുള്ളതുമായ സേവനങ്ങൾ ഉറപ്പുവരുത്തി, ജനപങ്കാളിത്തവും ഉത്തരവാദിത്വപരമായ ഭരണവും മുഖേന സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിച്ച മാതൃകാ ഗ്രാമപഞ്ചായത്താവുക.

 

ദൗത്യം

ഐ.എസ്.ഒ. 9001:2015 ഗുണനിലവാര മാനേജ്മെന്റ് സംവിധാനത്തിന്റെ ആവശ്യകതകൾ പാലിച്ചുകൊണ്ട്, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കി ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുക.

 

ഗുണമേന്മ നയം

സമ്പൂർണ്ണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും, സുതാര്യവും സമയ ബന്ധിതവുമായി നൽകി, അവരുടെ പരിപൂർണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി, ഒരു ജനസൗഹൃദ കാര്യാലയമായി മാറുകയാണ് ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ നയം.

ഒളവണ്ണ ഗ്രാമ പഞ്ചായത്ത്

ജനകീയ ഭരണവും • ഗുണനിലവാരമുള്ള സേവനവും • സുസ്ഥിര വികസനവും