കോഴിക്കോട് ജില്ല
31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു....

സുലിൻ എം എസ്
സുലിൻ എം എസ്

പ്രസിഡണ്ട്

രജിത എൻ പി
രജിത എൻ പി

വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യം സ്റ്റാന്‍റിംഗ് കമ്മിറ്റി

വി വിജയൻ വളപ്പിൽ
വി വിജയൻ വളപ്പിൽ

ചെയർപേഴ്സൺ, വികസനം സ്റ്റാന്‍റിംഗ് കമ്മിറ്റി

ജയശ്രീ പിലാക്കുന്നത്ത്
ജയശ്രീ പിലാക്കുന്നത്ത്

ചെയർ പേഴ്സൺ, ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി

രാമചന്ദ്രൻ മേലാമ്പുറത്ത്
രാമചന്ദ്രൻ മേലാമ്പുറത്ത്

ചെയർപേഴ്സൺ, ക്ഷേമകാര്യം സ്റ്റാന്‍റിംഗ് കമ്മിറ്റി

അനിൽകുമാർ ടി
അനിൽകുമാർ ടി

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മാത്തറ, കോഴിക്കോട് താലൂക്ക്, കോഴിക്കോട് ജില്ല, കേരളം.

വാര്‍ഡുകള്‍ : 24,  നിയമസഭാ മണ്ഡലം : കുന്ദമംഗലം , ലോകസഭാ മണ്ഡലം : കുന്ദമംഗലം

വില്ലേജുകള്‍ : ഒളവണ്ണ, പന്തീരാങ്കാവ്

ആകെ ജനസംഖ്യ (സെൻസസ്-2011) : 68432, വിസ്തീർണ്ണം : 21.43 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മലബാറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ കോഴിക്കോട് നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഒളവണ്ണ. സാമൂതിരി രാജാക്കന്‍മാരുടേയും തുടര്‍ന്നുവന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെയും സ്വാധീനം ഈ പ്രദേശത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വളക്കൂറുള്ള മണ്ണിന്റെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമായ പ്രദേശം ആയതുകൊണ്ടാണ് പഞ്ചായത്തിന് ഒളവണ്ണ എന്ന പേര് സിദ്ധിച്ചതെന്ന് പറയപ്പെടുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 6, 2026

സ്വച്ഛതാ ഹി സേവ " കൈയ്യോട് കൈ" ക്യാമ്പയിൻ 2026

സ്വച്ഛതാ ഹി സേവ " കൈയ്യോട് കൈ" ക്യാമ്പയിൻ 2026 ന്റെ ഭാഗമായി ഗാന്ധി ജയന്തിദിനത്തോട് അനുബന്ധിച്ച് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ശുചീകരണ തൊഴിലാളികളും ചേർന്ന് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17, 2026 വരെ രാജ്യത്തുടനീളം നടത്തുന്ന ഒരു ശുചിത്വ ജനപങ്കാളിത്ത...

കൂടുതൽ വായിക്കുക