വിവരാവകാശ ഉദ്യോഗസ്ഥർ
Right to Information Act, 2005
വിവരാവകാശ ഉദ്യോഗസ്ഥർ
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭ്യമാക്കുന്നതിനും അപേക്ഷകൾ സ്വീകരിക്കുന്നതിനും അപ്പീലുകൾ പരിഗണിക്കുന്നതിനുമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. ജയകൃഷ്ണൻ. എസ്
സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീമതി.പ്രിയ.വി
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടർ
വകുപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ
കോഴിക്കോട് – 673020
സിവിൽ സ്റ്റേഷൻ
കോഴിക്കോട് – 673020
Email jdlsgdkzd@gmail.com
Contact 0495-2371799
വിവരാവകാശ നിയമം, 2005
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായധനം നല്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍, പ്രിന്റൌട്ടുകള്‍, ഡിസ്കുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കൽ, വിവരങ്ങൾ ലഭ്യമാക്കൽ, അപ്പീലുകൾ പരിഗണിക്കൽ എന്നിവയ്ക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്.