പരാതി പരിഹാര സംവിധാനങ്ങൾ
പരാതി പരിഹാര സംവിധാനങ്ങൾ
ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് വിവിധ പരാതി പരിഹാര സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ വിവിധ ഔദ്യോഗിക സംവിധാനങ്ങളിലൂടെ സമർപ്പിക്കുകയും പരിഹാരം നേടുകയും ചെയ്യാം.
പ്രധാന പരാതി പരിഹാര സംവിധാനങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, ആക്ഷേപങ്ങൾ, സേവന കാലതാമസം, അഴിമതി, ഭരണപരമായ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനായി താഴെ പറയുന്ന ഔദ്യോഗിക സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങളെ ഏകീകരിക്കുന്ന ഒരു സംവിധാനമാണിത്. പൊതുജനങ്ങൾക്ക് പരാതികളും ആക്ഷേപങ്ങളും ഈ ഓൺലൈൻ സംവിധാനം വഴി സമർപ്പിക്കാൻ അവസരമുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പൊതുജന പരാതി പരിഹാര സെൽ മുഖേന പരാതികൾ സമർപ്പിക്കാം. സേവനങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, അഴിമതി, മാലിന്യ മുക്ത നവകേരളം എന്നിവ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക വാട്ട്സ്ആപ്പ് നമ്പറുകൾ നൽകിയിട്ടുണ്ട്.
സേവനങ്ങളുടെ കാല താമസവും അഴിമതി സംബന്ധിച്ച വിവരവും അറിയിക്കുവാനുള്ള വാട്സ്അപ്പ് നമ്പര്‍
മാലിന്യ മുക്ത നവകേരളം സംബന്ധിച്ച പരാതികള്‍ സമർപ്പിക്കുവാനുള്ള ഏക വാട്സ്അപ്പ് നമ്പര്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണ സമിതി അംഗങ്ങളും, ഉദ്യോഗസ്ഥൻമാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും, സ്ഥലം മാറ്റപ്പെട്ടതുമായ ഉദ്യോഗസ്ഥൻമാർ തുടങ്ങിയവര്‍ ഭരണപരമായ കർത്തവ്യങ്ങൾ നിർവഹിക്കുമ്പോഴുണ്ടാകുന്ന അഴിമതി, ദുർഭരണം, ക്രമക്കേടുകൾ എന്നിവയെക്കുറിച്ച് സൂക്ഷമാന്വേഷണവും പൊതുവായ അന്വേഷണവും നടത്തുന്നതിനും, ഈ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം അപ്രകാരമുള്ള പരാതി തീർപ്പാക്കുന്നതിനും, സംസ്ഥാന തലത്തില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള അധികാരസ്ഥാനമാണ് ഓംബുഡ്സ്മാന്.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായുള്ള അപ്പീലുകളും പുനരവലോകനങ്ങളും പരിഗണിക്കുകയും തീർപ്പുകല്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം, തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ട്രിബ്യുണലിനാണുള്ളത്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നിയമ വിദഗ്ധനാണ് ട്രിബുണലിനെ നിയമിക്കുന്നത്. തദ്ദേശ സ്ഥാപനമെടുക്കുന്ന തീരുമാനങ്ങളുടെ നിയമസാധുതയും ക്ഷമതയും സംബന്ധിച്ച് സർക്കാരില്‍ നിന്നും എന്തെങ്കിലും പരാമർശം ലഭിക്കുന്ന പക്ഷം ആയതിന്മേല് അഭിപ്രായ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം കൂടി ട്രിബ്യൂണലിനു നല്കിുയിട്ടുണ്ട്. ഏതു ഉത്തരവിനെതിരെയാണോ പരാതിയുള്ളത് ആ ഉത്തരവിന്റെയ തീയതി മുതല്‍ 30 ദിവസത്തിനകം ഫാറം സി യിലാണ് ഹർജി ട്രിബ്യൂണലിന് നല്കേതണ്ടത്. ട്രിബ്യൂണലിന്റൊ അനുമതിയുള്ള പക്ഷം ഒരു മാസത്തെ കാലതാമസത്തോടുകൂടി ഒരു നിവേദനമോ തിരുത്തലോ സമർപ്പിക്കാവുന്നതാണ്. തദ്ദേശ സ്ഥാപനത്തില്‍ സമർപ്പിച്ച ഒരു നിവേദനത്തിനു അറുപത് ദിവസമായിട്ടും ഒരു തീർപ്പുണ്ടാകാത്ത പക്ഷം, തൊണ്ണൂറു ദിവസത്തിനുള്ളില്‍ ട്രിബ്യൂണലിനു ഒരു ഹർജി സമർപ്പിച്ചാൽമതിയാകുന്നതാണ്. ഈ ഹർജിയെ എതിർക്കുന്നവര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, ഹർജിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബന്ധപ്പെട്ട മറ്റു രേഖകളും, കഴിയുന്നത്ര സത്യവാങ്മൂലങ്ങളും, ട്രിബ്യൂണലിലേക്കു നേരിട്ടോ, റജിസ്ട്രേഡ് തപാലിലോ എത്തിക്കാവുന്നതാണ്. ഹർജിയോടൊപ്പം, ട്രിബ്യൂണലിന്റെത തിരുവനന്തപുരം ഓഫീസില്‍ മാറാവുന്ന അമ്പതു രൂപയുടെ ഡി.ഡി യും ഉള്ളടക്കം ചെയ്യേണ്ടതാണ്. ഇതിനു പുറമെ, ഹർജിയിന്മേൽ100 രൂപയുടെ ലീഗല്‍ ബെനഫിറ്റ് ഫണ്ട് സ്റ്റാമ്പ് പതിക്കേണ്ടതുമാണ്.
വിലാസം
സെക്രട്ടറി,
ട്രിബ്യൂണല്‍ ഫോർ ലോക്കൽ ബോഡീസ്,
ശ്രീമൂലം ബിൽഡിംഗ്സ്, കോടതി കോംപ്ലക്സ്,
വഞ്ചിയൂർ, തിരുവനന്തപുരം
സർക്കാരിന്റെ മൊത്തത്തിലുള്ള ഭരണപരമായ പരാതികൾ സ്വീകരിക്കുന്ന ഓൺലൈൻ സംവിധാനമാണിത്. വളരെ കാര്യക്ഷമമായി പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള ഈ വെബ്സൈറ്റിൽ പരാതികൾ സമർപ്പിക്കുക, അവയുടെ നില പരിശോധിക്കുക, ചാർജ് ഓഫീസർമാരെ കണ്ടെത്തുക തുടങ്ങിയ ഓപ്ഷനുകൾ ഉൾക്കൊള്ളുന്നു. അതുപോലെ തന്നെ, സംസ്ഥാന സേവനങ്ങൾ, പരാതിവിവരം പരിഹാരം, ദുരിതാശ്വാസ നിധി റിപ്പോർട്ടുകൾ എന്നിവയ്ക്ക് ഡാഷ്ബോർഡുകളും, സേവനങ്ങൾക്കുള്ള പൊതുജനങ്ങളുടെ സാക്ഷ്യപത്രം എന്നിവ ഉൾക്കൊള്ളുന്നു. ഈ പോർട്ടൽ പൗരസേവനങ്ങളെ കൂടുതൽ ജനകീയവും സേവനസന്നദ്ധവുമായതാക്കാൻ ലക്ഷ്യമിടുന്നു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ഏത് പരാതിയും ഇതിലൂടെ സമർപ്പിക്കാം. പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറി നടപടി സ്വീകരിക്കുന്നു.
തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളിലെ വിവിധ തലത്തിലുള്ള ഓഫീസുകളെ ബന്ധിപ്പിക്കുന്ന ഒരു പരാതി പരിഹാര സംവിധാനമാണിത്. ഈ വകുപ്പുകളുമായിബന്ധപ്പെട്ട പരാതികൾ മന്ത്രിക്ക് സമർപ്പിക്കുവാൻ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ ഉപയോഗപ്പെടുത്താം. പരാതികളിലെ ഓരോ നീക്കവും പരാതിക്കാരന് SMS മുഖേന അറിയിപ്പ് ലഭിക്കുന്നതായിരിക്കും.
അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നതിനായി, സംസ്ഥാനത്തുടനീളമുള്ള അനധികൃത/ ചട്ടവിരുദ്ധ കെട്ടിട നിർമ്മാണങ്ങൾ, ബന്ധപ്പെട്ട ഫയലുകളിലെ ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങൾ/ പരാതികൾ ആണ് സെക്രട്ടറിയേറ്റിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന തസ്വഭവ വിജിലൻസ് വിംഗ് പരിശോധനവിധേയമാക്കുന്നത്.