കോഴിക്കോട് ജില്ല
31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്വച്ഛതാ ഹി സേവ " കൈയ്യോട് കൈ" ക്യാമ്പയിൻ 2026

October 6, 2026

സ്വച്ഛതാ ഹി സേവ " കൈയ്യോട് കൈ" ക്യാമ്പയിൻ 2026 ന്റെ ഭാഗമായി ഗാന്ധി ജയന്തിദിനത്തോട് അനുബന്ധിച്ച്  ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ശുചീകരണ തൊഴിലാളികളും ചേർന്ന് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി. 

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17, 2026 വരെ രാജ്യത്തുടനീളം നടത്തുന്ന ഒരു ശുചിത്വ ജനപങ്കാളിത്ത ക്യാമ്പയിനാണ് സ്വച്ഛതാ ഹി സേവ 2026.

ശുചിത്വ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ, സ്കൂളുകൾ, വിദ്യാർത്ഥികൾ, യുവാക്കൾ, കുടുംബങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരെല്ലാം ചേർന്ന് ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ജനകീയ സമീപനമാണ് ക്യാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്.

സ്വച്ഛതാ ഹി സേവ " കൈയ്യോട് കൈ" ക്യാമ്പയിൻ 2026 നെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Swachhatha Hi Seva "Kaiyodu Kai" Campaign 2026