കോഴിക്കോട് ജില്ല
31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മീഡിയേഷൻ സെന്‍റർ ഉദ്ഘാടനം ചെ്യതു

September 14, 2026

കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ജില്ലാ മീഡിയേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുലിൻ എം. എസ്.  അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ)യുമായ ശ്രീ.ബിജു എം. സി. മീഡിയേഷൻ സെൻററിൻ്റെ ഉദ്ഘാടനം (2026 സെപ്റ്റംബർ 7, തിങ്കളാഴ്ച 3 മണിക്ക്)  നിർവഹിച്ചു.

National Legal Services Authority (NALSA) – District Legal Services Authority (DLSA), കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് Community Mediation Scheme നടപ്പാക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ തർക്കങ്ങളും പരാതികളും കോടതിയിലെത്തുന്നതിന് മുമ്പുതന്നെ സംവാദത്തിലൂടെയും പരസ്പര ധാരണയിലൂടെയും സൗഹാർദ്ദപരമായി പരിഹരിക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം.


🔹 കുടുംബ പ്രശ്നങ്ങൾ
🔹 അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ
🔹 സ്വത്ത് സംബന്ധമായ തർക്കങ്ങൾ
🔹 ജോലി സ്ഥലങ്ങളിലെ പ്രശ്നങ്ങൾ
🔹 പണം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ
🔹 പൊതുവിഭവങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ
🔹 സാമൂഹിക, സാംസ്കാരിക മേഖലകളിലെ തർക്കങ്ങൾ
🔹 മറ്റ് സിവിൽ സ്വഭാവത്തിലുള്ള തർക്കങ്ങൾ

തുടങ്ങിയ പ്രാദേശികതലത്തിൽ ഉണ്ടാകുന്ന വിവിധ തർക്കങ്ങൾ സൗഹാർദപരമായും വേഗത്തിലും പരിഹരിക്കുന്നതിനും, കോടതിയെ സമീപിക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കുന്നതിനും കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ സഹായകരമാകും. 

എല്ലാ  ചൊവ്വ, ശനി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം 4 മണിവരെ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്‍റർ പ്രവർത്തിക്കും.

Mediation Centre inaugurated